shabna-death-case

ഭര്‍തൃ വീട്ടുകാരുടെ ശാരീരികവും മാനസികവുമായ പീഡനമാണ് കോഴിക്കോട് ആയഞ്ചേരി സ്വദേശി ഷബ്ന ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പൊലീസിന്‍റെ കുറ്റപത്രം. ഭര്‍ത്താവിന്‍റെ അമ്മാവന്‍ ഒന്നാം പ്രതിയായ കേസില്‍  അച്ഛനും അമ്മയും സഹോദരിയും പ്രതികളാണ്. കഴി‍ഞ്ഞ ഡിസംബര്‍ നാലിനാണ് ഷബ്നയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

 

ഷബ്നയെ ഭര്‍ത്താവിന്‍റെ അമ്മാവന്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. തടയാന്‍പോലും തയാറാകാതെ ഭര്‍തൃമാതാവ്. 120 പവന്‍ സ്വര്‍ണം നല്‍കിയാണ്,,, വിവാഹം കഴിച്ച് അയച്ചതെങ്കിലും,,, ഷബ്നയ്്ക്ക് ഭര്‍ത്തൃവീട്ടില്‍ നിന്ന് നിരന്തരമായി,,, മാനസിക ശാരീരിക പീഡനങ്ങള്‍ സഹിക്കേണ്ടി വന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം വീട്ടിലായിരുന്ന ഷബ്ന,, വീട് മാറേണ്ട ആവശ്യത്തിനായി ,,സ്വര്‍ണാഭരണം ,,തിരികെ വാങ്ങാനായി ഭര്‍ത്തൃവീട്ടിലേക്ക് എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തത്.  വീട്ടിലേക്ക് വന്നുകയറിയ ഷബ്നയെ ഭര്‍ത്താവിന്‍റെ അമ്മയും അമ്മാവനും അസഭ്യം പറയുകയും വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ അമ്മാവനും ഒന്നാംപ്രതിയുമായ ഹനീഫ ഷബ്നയെ മര്‍ദിച്ചു. ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഫോണ്‍ തട്ടിപ്പറിച്ചെന്നും വടകര ഡി.വൈ.എസ് പി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ഹനീഫയ്ക്ക് പുറമെ ഭര്‍തൃ മാതാവ് നബീസ, ഭര്‍തൃപിതാവ് മുഹമ്മദ്, ഭര്‍തൃസഹോദരി അഫ്സത്ത് എന്നിവരാണ് പ്രതികള്‍. ആത്മഹത്യപ്രേരണകുറ്റം, ദേഹോപദ്രവം എല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍  സമര്‍പ്പിച്ച 78 പേജ് കുറ്റപത്രത്തില്‍ 38 സാക്ഷികളുണ്ട്. 

ENGLISH SUMMARY:

Shabna death case indictment