ബസിൽ നിന്നും തെറിച്ച് വീണ യുവതിയെ  ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് സംഭവം. പൊടിമറ്റം സ്വദേശി ചീരംകുന്നേൽ സിജി മോൾക്കാണ് പരുക്കേറ്റത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. പഴുമല അംഗൻവാടിയിലെ ഹെൽപ്പറായ സിജിമോൾ ജോലിയ്ക്കായി പോകും വഴിയാണ് അപകടമുണ്ടായത്. ബസ്റ്റോപ്പിൽ ഇറങ്ങുവാൻ ശ്രമിക്കുന്നതിനിടെ  ബസ്‌ മുൻപോട്ട് എടുക്കുകയും  സിജി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. അപകട ശേഷവും മുൻപോട്ട് എടുത്ത് സ്വകാര്യ ബസ് കുറച്ച് സമയം നിർത്തിയിട്ട ശേഷം മുൻപോട്ട് ഓടിച്ച് പോയെന്നും  തന്നെ ആശുപത്രിയിലെത്തിക്കാൻ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്നും സിജി പറഞ്ഞു. 

ഓടിക്കൂടിയവരാണ് യുവതിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ സിജി ചികിത്സയിലാണ്.