മൂന്ന് വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി പീഡനത്തിനിരയാക്കി യുവാവ്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. പ്രതിയുടെ വീട്ടില്‍ കുട്ടി കളിക്കാനെത്തിയപ്പോഴായിരുന്നു ഉപദ്രവം. സംഭവത്തിനു ശേഷം ഒളിവില്‍ പോയ 23 കാരനായ സന്തോഷ് ഖുന്തിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോൾ ഖുന്തിയയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സമയം വൈകിയിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. എന്നാല്‍ പ്രതി വീട്ടില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതിയെ വീടിന് സമീപത്തുള്ള പിപ്പിലി പ്രദേശത്ത് നിന്ന് പിടികൂടി. ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി ഇരയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ഫോറൻസിക് സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.