chalakudy-police-arrested-g

വിശാഖപട്ടണത്തു നിന്ന് ട്രെയിനില്‍ കേരളത്തിലേക്ക് പതിനേഴു കിലോ കഞ്ചാവു കടത്തിയ അതിഥി തൊഴിലാളി ചാലക്കുടി പൊലീസിന്റെ പിടിയിലായി. അങ്കമാലിയിലെ കറിമസാല കേന്ദ്രത്തിലെ തൊഴിലാളിയാണ് കഞ്ചാവ് കടത്തുകാരന്‍.  

 

വിശാഖ പട്ടണത്തു നിന്ന് ട്രെയിനില്‍ കഞ്ചാവ് വരുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്.പി: ഡോക്ടര്‍ നവനീത് ശര്‍മയ്ക്കു രഹസ്യവിവരം കിട്ടി. ചാലക്കുട ഡിവൈ.എസ്.പി: കെ.സുമേഷും സംഘവും റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചു. സംശയമുള്ളവരെയെല്ലാം പരിശോധിച്ചു. 

അങ്ങനെയാണ്, അങ്കമാലി കറിമസാല കേന്ദ്രത്തിലെ തൊഴിലാളിയായ മൂര്‍ഷിദാബാദ് സ്വദേശി അജിബുര്‍ ഷെയ്ഖിന്റെ വരവ്. കൈവശമുണ്ടായിരുന്ന രണ്ടു ബാഗുകള്‍ പരിശോധിച്ചു. പതിനേഴു കിലോ കഞ്ചാവ് കണ്ടെടുത്തു. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കടത്തുകയായിരുന്നു പരിപാടി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തേയ്ക്ക് കഞ്ചാവ് കച്ചവടക്കാരെ വിളിച്ചുവരുത്തും. അങ്ങനെയായിരുന്നു കൈമാറ്റം. പൊലീസിനെ കണ്ടതോടെ സ്ഥിരം കഞ്ചാവ് കച്ചവടക്കാര്‍ മുങ്ങി. ഇവരെ തിരിച്ചറിയാന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Chalakudy police arrested guest worker who smuggled 17 kg of ganja by train from Visakhapatnam to Kerala