Image: Instagram

Image: Instagram

TOPICS COVERED

മക്കളുമായി ടൂവീലറില്‍ പോയ യുവതിക്ക് നേരെ കാര്‍ യാത്രികന്‍ ആക്രമണം നടത്തിയതായി പരാതി. പൂണെയിലാണ് സംഭവം. ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പൂണെ സ്വദേശിയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജെര്‍ലിന്‍ ഡിസില്‍വയെന്ന 27കാരിയാണ് ആക്രമിക്കപ്പെട്ടത്. ബാനര്‍ പഷാന്‍ ലിങ്ക് റോജില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. രണ്ട് കിലോമീറ്ററോളം യുവതിയെ ഇയാള്‍ പിന്തുടര്‍ന്നുവെന്നും അമിതവേഗത്തിലെത്തി മറികടക്കാന്‍ ഭാവിച്ച ശേഷം കാര്‍ നിര്‍ത്തി തന്‍റെ മുഖത്ത് രണ്ട് തവണ ഇടിച്ചുവെന്നും മുടിക്ക് പിടിച്ച് വലിച്ചുവെന്നും യുവതി പറയുന്നു.

രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നപ്പോഴാണ് തനിക്ക് നേരെ നഗരത്തില്‍ വച്ച് ഇത്തരത്തില്‍ ആക്രമണം ഉണ്ടായത്. എന്തും സംഭവിക്കാമായിരുന്നുവെന്നും യുവതി വിഡിയോയില്‍ പറഞ്ഞു.

യുവതിയുടെ പരാതിപ്രകാരം സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും കാറോടിച്ച വ്യക്തിയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Pune woman punched in road rage incident, accused driver and wife arrested