pocso-arrest

TOPICS COVERED

പോക്സോ കേസ് പ്രതിയെ വാറണ്ട് തീരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ പിടികൂടി. പ്രതിയുടെ അമ്മയെ പിന്തുടര്‍ന്നാണ് മുങ്ങിനടന്ന പ്രതിയെ കണ്ടെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ആര്‍. കൃഷ്ണകുമാരിയാണ് പ്രതിയെ പിടികൂടിയത്. തൃപ്പൂണിത്തുറ സ്വദേശി സുജിത്താണ് മുങ്ങി നടന്നത്. 2020ല ‍റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് സുജിത്ത്. പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സുജിത്ത് തൃപ്പൂണിത്തുറയ്ക്ക് മാറിയിരുന്നു. അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടില്‍ വച്ച് പ്രതിയുടെ അമ്മയെ കൃഷ്ണകുമാരി കണ്ടു. അവരെ പിന്തുടര്‍ന്ന് പോയപ്പോഴാണ് അമ്മയെ വിളിക്കാനായി പ്രതി ഓട്ടോറിക്ഷയുമായി എത്തിയത്. മഫ്തിയിലായിരുന്ന കൃഷ്ണകുമാരിയും സംഘവും പ്രതിയെ കയ്യോടെ പിടികൂടി.

സ്ഥിരം കുറ്റവാളിയായ സുജിത്ത് വാഹനമോഷണക്കേസുകളിലും സ്ത്രീകളെ ഉപദ്രവിച്ച കേസുകളിലും പ്രതിയാണ്. പിടികൂടിയ പൊലീസ് സംഘത്തിന് നേരെ പ്രതിയും അമ്മയും വധഭീഷണി മുഴക്കി. വാറണ്ട് തീരും മുന്‍പ് പ്രതിയെ പിടികൂടണമെന്ന് വാശിയായിരുന്നു എന്ന് കൃഷ്ണകുമാരി പറഞ്ഞു.