സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ശീല ചിത്രങ്ങളാക്കി നവമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് യൂട്യൂബ് വ്ലോഗറെ കെട്ടിയിട്ട് തല്ലി. കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയ്ക്കാണ് മര്‍ദനമേറ്റത്. സേലം, തൃച്ചി, സൂലൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വനിതകളാണ് കയ്യും കാലും കെട്ടിയിട്ട് വ്ലോഗറെ ആക്രമിച്ചത്.
അഗളി പൊലീസെത്തിയാണ് യുവാവിനെ കെട്ടഴിച്ച് വിട്ട് കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുകൂട്ടരുടെയും പരാതിയില്‍ അഗളി പൊലീസ് കേസെടുത്തു. വസ്ത്ര വില്‍പ്പനയുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങളും സ്ത്രീകളുടെ ഫോട്ടോയുമാണ് മുഹമ്മദലി ജിന്ന ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം. നേരത്തെയും ഇയാള്‍ക്കെതിരെ സമാന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു.