kannur-ragging-case

കണ്ണൂര്‍ കടവത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതിന് 20 പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. മാരകായുധങ്ങളുപയോഗിച്ച് മര്‍ദിച്ചതിനും അന്യായമായി സംഘം ചേര്‍ന്നതുമടക്കം 7 വകുപ്പുകള്‍ ചുമത്തിയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്.

 

സ്കൂളിലെ ആന്‍റി റാഗിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റാഗിങ്ങിനുള്ള വകുപ്പ് കൂടി ചേര്‍ക്കാനാണ് പൊലീസ് നീക്കം. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രാഥമിക വിവരം . പതിനാറുകാരനായ വിദ്യാര്‍ഥിയെ പാട്ട് പാടിയില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന്  മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. 

ENGLISH SUMMARY:

Kerala police has registered case against 20 plus two students who assaults junior