ഭര്‍ത്താവുമായി വഴക്കിട്ട ദേഷ്യത്തില്‍ രണ്ടു വയസ്സുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അമ്മ. കുഞ്ഞ് മരിച്ചതിനു തൊട്ടുപിന്നാലെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തില്‍ കത്തികൊണ്ട് പരുക്കേല്‍പ്പിച്ച് മരിക്കാനായിരുന്നു ശ്രമം. ഇത് കണ്ടുകൊണ്ടു വന്ന ഭര്‍ത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
സംഭവ സ്ഥലത്തു തന്നെ കുഞ്ഞ് മരിച്ചിരുന്നു. കഴുത്തിന് പരുക്കേറ്റ നിലയിലായിരുന്നു യുവതി. സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച നിലയിലാണ് ഇവരുടെ ഭര്‍ത്താവിനെയും കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ജോഡ്പുരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
വന്ദന ദേവി എന്ന യുവതിയാണ് ഭര്‍ത്താവിനോടുള്ള വിരോധം മൂലം കുഞ്ഞിനെ കൊലപ്പെടുത്തിയത്. വാരണാസിയിലെ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. നിലവില്‍ ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.