അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്ന രോഗികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ ഡോക്ടര്‍ക്ക് രോഗികളുടെ ബന്ധുക്കളുടെ മര്‍ദനം. ഒഡീഷയിലെ എസ്.സി.ബി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കാര്‍ഡിയോളജി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍ക്കെതിരെയാണ് ആരോപണം.
ഇ.സി.ജി എടുക്കാനെത്തിയ സ്ത്രീകളായ രോഗികളോടായിരുന്നു ഡോക്ടറുടെ മോശം പെരുമാറ്റം. രോഗികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചത്. തുടര്‍ന്ന് ഇതേ ആശുപത്രിയിലെ ഐ.സി.യുവില്‍ ഡോക്ടറെ പ്രവേശിപ്പിച്ചു.
ആഗസ്റ്റ് പതിനൊന്നിന് ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. മംഗലാബാഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. രോഗികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസില്‍ അന്വേഷണം നടത്തുമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. പരാതിക്കാരും പ്രതിയും ആശുപത്രിയില്‍ തുടരുന്നതിനാല്‍ ഇവരുടെ ആരോഗ്യനില ഭേദമായ ശേഷമാകും മൊഴിയെടുക്കുക.