jesna-missing19

കാണാതാകുന്നതിന് രണ്ടുദിവസം മുന്‍പ് ജസ്നയെ ലോഡ്ജില്‍ കണ്ടെന്ന് മുണ്ടക്കയം സ്വദേശിനി. ഒരു യുവാവിനൊപ്പം കണ്ടെന്ന് മുണ്ടക്കയത്ത് ലോഡ്ജിലെ മുന്‍ ജീവനക്കാരിയാണ് വെളിപ്പെടുത്തിയത്. ‍ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എന്നോട് ഇൗ വിവരങ്ങള്‍ തേടിയിരുന്നു. ജെസ്നയുടെ മുഖവുമായി ആ പെണ്‍കുട്ടിക്ക് സാമ്യമുണ്ട്. പത്രത്തില്‍ പെണ്‍കുട്ടിയുടെ ചിത്രം കണ്ടപ്പോഴാണ് സാമ്യം മനസിലായത്. നാലുമണിക്കൂറോളം ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരുടെസ്റ്റ് എഴുതാനായാണ് വന്നതെന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. കൂടെയുണ്ടായിരുന്ന യുവാവ് വെളുത്ത് മെലിഞ്ഞിട്ടായിരുന്നു. ഇനി കണ്ടാല്‍ അറിയില്ലെന്നും അവര്‍ പറഞ്ഞു

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ലോഡ്ജ് ഉടമ ബിജു ഭീഷണിപ്പെടുത്തിയെന്ന് മുണ്ടക്കയം സ്വദേശിനി. ഇൗ കുട്ടി എന്തിനാണ് അവിടെ നില്‍ക്കുന്നതെന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചു. അപ്പോള്‍ ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തി. ലോഡ്ജില്‍ പലരും വരും. ഇതൊന്നും പറയേണ്ടെന്ന് പറഞ്ഞു. പെണ്‍കുട്ടി പിങ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. 102 ആയിരുന്നു റൂം നമ്പര്‍. റജിസ്റ്ററില്‍ രേഖപ്പെടുത്താതെയാണ് മുറി നല്‍കിയതെന്നും മുണ്ടക്കയം സ്വദേശിനി വ്യക്തമാക്കി.

      ജസ്ന മരിയയെ കാണാതാവുന്നതിന് രണ്ടു മാസങ്ങൾക്കു മുൻപ് മുണ്ടക്കയത്തെ ഇ ടി എസ് ലോഡ്ജിൽ വച്ച്  കണ്ടിരുന്നെന്ന ആരോപണവുമായി ലോഡ്ജിലെ താമസക്കാരിയാണ് രംഗത്തെത്തിയത്. 15 വർഷത്തിൽ അധികമായി ലോഡ്ജിൽ താമസിച്ചിരുന്ന  കോരുത്തോട് സ്വദേശിനിയാണ് ആരോപണമുയര്‍ത്തിയത്. അതേസമയം വ്യക്തിവൈരാഗ്യത്തിന്റെ പുറത്തുള്ള  നാടകമാണ് ഇവർ നടത്തുന്നതെന്ന് ഇ ടി എസ് ലോഡ്ജ് ഉടമ ബിജു പ്രതികരിച്ചു 

      ജസ്ന മരിയയുടെ സിസിടിവി ദൃശ്യങ്ങളിലെ സ്ഥലത്തോട് ഏറ്റവും ചേർന്ന് സ്ഥിതി ചെയ്യുന്നതാണ്  മുണ്ടക്കയം ടൗണിലെ ഇ.ടി.എസ് ലോഡ്ജ്. കാണാതാവുന്നതിന് രണ്ടു മാസങ്ങൾക്കു മുൻപ്  ജസ്നയെ ലോഡ്ജിൽ വച്ച് കണ്ടതായാണ്  കോരുത്തോട് സ്വദേശിനിയുടെ ആരോപണം.. പല്ലിലെ ക്ലിപ്പും  മുഖവും കൃത്യമായി ഓർത്തെടുക്കാൻ കഴിയും. കൂടെ 25 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഉണ്ടായിരുന്നെന്നും ആരോപണം .  എന്നാൽ തന്റെ ലോഡ്ജിൽ വർഷങ്ങളായി വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്ന സ്ത്രീയെ ലോഡ്ജിൽ കയറ്റാതായതിന്റെ  വൈരാഗ്യമാണ് ഇതിന് പിന്നിൽ എന്ന്  ലോഡ്ജ് ഉടമ.

      പുതിയ ആരോപണങ്ങൾ കേട്ട് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും ലോഡ്ജിനെയും ആരോപണമുയർത്തിയ സ്ത്രീയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് സംശയം ഉയർത്തി.  ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പേരിൽ ലോഡ്ജ് ഉടമയ്ക്കെതിരെ ആഴ്ചകൾക്കു മുൻപ്  ആരോപണമുയർത്തിയ സ്ത്രീ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിവരം തേടുന്നതിനായി ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

      ENGLISH SUMMARY:

      'Saw Jesna in a lodge with a young man,' reveals Mundakayam woman