കോഴിക്കോട് വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണത്തട്ടിപ്പില്‍ പ്രതിയായ മുന്‍ മാനേജര്‍ മധ ജയകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മധ ജയകുമാറിനെ തുടര്‍ ചോദ്യം ചെയ്യലിനായി വടകര പൊലീസ് നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.17 കോടി രൂപയുടെ സ്വര്‍ണം മുക്കുപണ്ടം വച്ച് മത ജയകുമാര്‍ തട്ടിയെടുത്തതായാണ് പരാതി
17 കോടി രൂപയുടെ സ്വര്‍ണം എവിടെയെന്നതില്‍ ഇപ്പോഴും പൊലീസിന് ഉത്തരം കിട്ടിയിട്ടില്ല.തട്ടിപ്പിന്‍റെ വേരും വഴിയും അറിയണമെങ്കില്‍ മത ജയകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യണം,അതിനാണ് നാളെ കസ്റ്റഡി അപേക്ഷ നല്‍കുന്നത്.തെലങ്കാനയില്‍ നിന്ന് കഴിഞ്ഞ ദിവസം കേരള പൊലീസിന്‍റെ കസ്റ്റഡിയിലാകുമ്പോള്‍ കുറച്ച് പണം മത ജയകുമാറിന്‍റെ കൈവശം ഉണ്ടായിരുന്നു.17 കോടി രൂപ വില വരുന്ന 26 കിലോ സ്വര്‍ണത്തപ്പറ്റി വിവരം നല്‍കിയില്ല, വീഡിയോയില്‍ എന്ന പോലെ നിരപരാധി എന്ന് ആവര്‍ത്തിക്കുകയാണ് മത ജയകുമാര്‍.പൂണെയിലേക്ക് കടക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുതിയ സിം കാര്‍ഡിന് ശ്രമിക്കുമ്പോഴാണ് കാര്‍ണാടക തെലങ്കാന അതിര്‍ത്തിയായ ബിദര്‍ ഹുംനാബാദില്‍ നിന്ന് മത പൊലീസിന്‍റെ പിടിയിലാവുന്നത്, ഹുംനാബാദ് പൊലീസിന്‍റെ പരിശോധനയില്‍ വടകരയില്‍ കേസുണ്ടെന്ന് മനസിലായപ്പോള്‍ അവര്‍ വടകര റൂറല്‍ എസ് പിയെ ബന്ധപ്പെട്ടു.മധ ജയകുമാറിനെ തേടി മേട്ടുപാളയത്തുണ്ടായിരുന്ന വടകരയിലെ പൊലീസ് സംഘം ഇന്നലെ രാവിലെയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.മത പൊലീസിന്‍റെ പിടിയിലാകുമ്പോള്‍ ഭാര്യയും സുഹ്യത്തും ഒപ്പമുണ്ടായിരുന്നു ഇവരെയും വടകരയില്‍ എത്തിച്ചിട്ടുണ്ട്.42 അക്കൗണ്ടുകളിലെ സ്വര്‍ണമാണ് മുക്കുപണ്ടമായത്, ഇതെല്ലാം ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെതാണെന്ന് തെളിഞ്ഞിട്ടുണ്ട്.തട്ടിപ്പിന് വടകര ശാഖയിലെ മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്