TOPICS COVERED

സിനിമ റിവ്യൂവിന്റെ പേരിൽ പണം തട്ടിയെടുത്ത് വിലസുന്ന നാലംഗ സംഘം തൃശൂർ കൈപ്പമംഗലത്ത് അറസ്റ്റിൽ. ഫിലിം റിവ്യൂ ആപ്പിൽ പണം മുടക്കിയാൽ വൻ ലാഭം കൊയ്യാമെന്ന് വാഗ്ദാനം നൽകിയിരുന്നു പണം തട്ടിയത്. 

 ഫിലിം റിവ്യൂ ആപ്പിൽ കുറിപ്പെഴുതാൻ ആവശ്യപ്പെടും. ഇതുകൂടാതെ ചെറിയൊരു തുക നിക്ഷേപിച്ചാൽ വൻ ലാഭം കൊയ്യാം. ഈ വാഗ്ദാനം കേട്ട് തൃശൂർ കൈപ്പമംഗലം സ്വദേശി വിവിധ സമയങ്ങളിലായി നൽകിയത് 46 ലക്ഷം രൂപ . വഞ്ചിക്കപ്പെടുന്ന മനസ്സിലായതോടെ

പൊലീസിന് പരാതി നൽകി. തമിഴ്നാട് സ്വദേശി ഉൾപ്പെടെ നാല് പേരായിരുന്നു സംഘത്തിൽ . ഉത്തരേന്ത്യൻ മാതൃകയിലുള്ള സൈബർ തട്ടിപ്പിൽ പ്രതികളെ കുടുക്കിയത് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി :  വി കെ രാജുവും സംഘവും ആണ്. കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുൾ അയൂബ് ,  തിരുവനന്തപുരം അനാട് സ്വദേശി, ഷഫീർ, കൊല്ലം മാടത്തറ സ്വദേശികളായ ഷിനാജ്, അസ് ലം എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടുമ്പോൾ 18 എ. ടി. എം കാർഡുകൾ കൈവശമുണ്ടായിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സംശയം . തട്ടിപ്പ് സംഘം വിവിധ ആളുകളുടെ പേരിലാണ് അക്കൗണ്ടുകൾ തുടങ്ങിയത്. ഈ അക്കൗണ്ട് ഉടമകളെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരാനാണ് സാധ്യത.

ENGLISH SUMMARY:

Gang of extorting money in the name of movie reviews arrested in thrissur