ശരീരത്തില്‍ നിന്ന് ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ നഗ്നയാക്കി പീഡിപ്പിച്ച കേസില്‍ മന്ത്രവാദിക്ക് 52 വര്‍ഷം തടവുശിക്ഷ. കണ്ണൂര്‍ തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശി ടിഎംപി ഇബ്രാഹിമിനാണ് ശിക്ഷ വിധിച്ചത്. മൂന്നേകാല്‍ ലക്ഷം രൂപ പിഴയൊടുക്കാനും തളിപ്പറമ്പ് പോക്സോ കോടതി വിധിച്ചു. 2020 സെപ്റ്റംബറിലാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച്, ബന്ധുവായ സ്ത്രീയുടെ കാലിലെ വേദനയ്ക്ക് ചികിത്സിക്കാനെന്ന പേരില്‍ എത്തിയ പ്രതി ഇരുവരുടെയും ശരീരത്തില്‍ ജിന്ന് കയറിക്കൂടിയിട്ടുണ്ടെന്ന് ധരിപ്പിച്ച് പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.