TOPICS COVERED

മംഗളൂരുവിൽനിന്ന് എറണാകുളം സ്വദേശി ട്രെയിനിൽ തട്ടിക്കൊണ്ടുവന്ന രണ്ടരവയസ്സുകാരിയെ മണിക്കൂറുകൾക്കുള്ളിൽ കാസർകോട്ടുനിന്നു കണ്ടെത്തി. ശനിയാഴ്ച രാത്രി 7.30ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽനിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം പറവൂർ സ്വദേശി അനീഷ്കുമാറിനെ (49) അറസ്റ്റ് ചെയ്തു

പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തിൽ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാരാണ് അധികൃതരെ അറിയിച്ചത്.മുംബൈയി‍ൽനിന്നു മടങ്ങുകയായിരുന്ന അനീഷ്കുമാർ, മംഗളൂരു റെയിൽവേ സ്റ്റേഷനിൽവച്ച് കുട്ടി തന്റെ കയ്യിൽ പിടിച്ചെന്നും തനിക്കു പെൺകുട്ടി ഇല്ലാത്തതിനാൽ ഒപ്പംകൂട്ടിയെന്നുമാണ് റെയിൽവേ പൊലീസിനോടു പറഞ്ഞത്. തുടർന്ന് മംഗളൂരു റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഇതിനിടെ, മംഗളൂരു കങ്കനാടിയിൽ താമസിക്കുന്ന ന്യൂഡൽഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു.കുഞ്ഞിന്റെ ചിത്രം മാതാപിതാക്കൾ തിരിച്ചറിഞ്ഞു. കങ്കനാടി പൊലീസും മാതാപിതാക്കളും ചൈൽഡ്‌ലൈൻ അധികൃതരും രാത്രി വൈകി കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം മാതാപിതാക്കൾക്കു കൈമാറി.

malayali arrested for abducting baby girl from mangaluru: