പ്രതീകാത്മക ചിത്രം

TOPICS COVERED

പെണ്‍സുഹൃത്തുമായുള്ള കിടപ്പറരംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സുഹൃത്തിനെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നയാള്‍ പൊലീസ് പിടിയില്‍. അരക്കോടിയോളം രൂപയാണ് കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ എന്ന 43കാരന്‍ തട്ടിയത്. യുവാവുമായുള്ള സൗഹൃദം മുതലെടുത്താണ് അബ്ദുള്‍ റഹ്മാന്‍ ഇയാളുടെ കിടപ്പുമുറിയില്‍ കയറിക്കൂടിയതും അവിടെ ഒളികാമറ സ്ഥാപിച്ചതും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി പലപ്പോഴായി പണം തട്ടുകയായിരുന്നു.

പലപ്പോഴായി 52 ലക്ഷം രൂപയാണ് അബ്ദുള്‍ റഹ്മാന്‍ യുവാവില്‍ നിന്ന് നേരിട്ട് കൈപ്പറ്റിയത്. ആറു ലക്ഷം രൂപ ബാങ്ക് മുഖേനയും വാങ്ങിയിട്ടുണ്ട്. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നുവെങ്കിലും യുവാവ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഇതിനായി ആറംഗ സംഘത്തെയും അബ്ദുള്‍ റഹ്മാന്‍ ഒപ്പംകൂട്ടി.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ യുവാവിനെ സംഘം കാറില്‍ കടത്തിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പരിചയം നടിച്ച് യുവാവ് നടത്തുന്ന ചായക്കടയില്‍ എത്തി. പതിയെ ഇവരുടെ വാഹനത്തിനടുത്തേക്ക് എത്തിച്ച ശേഷം യുവാവിനെയും കയറ്റി പോകുകയായിരുന്നു. കൊച്ചി നഗരത്തിലൂടെ യുവാവിനെയും കൊണ്ട് ഇവര്‍ കറങ്ങി നടന്നു. പിന്നീട് ഇടക്കൊച്ചിയിലെ ഒരു ഫ്ലാറ്റിലെത്തിച്ച് കെട്ടിയിട്ട് മര്‍ദിച്ചു.

മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ യുവാവ് തയ്യാറായില്ല. സംഘത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ അഭയം പ്രാപിച്ച യുവാവിന്‍റെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. അബ്ദുള്‍ റഹ്മാന്‍ പൊലീസി പിടിയിലായി. കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.

ENGLISH SUMMARY:

Man kidnapped his friend for money. Shoot bedroom visuals and blackmailed.