മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥരെ മര്‍ദിച്ചവശരാക്കി വനിതാ സുഹൃത്തിനെ കൂട്ടബലാല്‍സംഗം ചെയ്തു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് എട്ടംഗ അക്രമിസംഘം യുവതിയെ ബലാല്‍സംഗം ചെയ്തത്. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്‍ഡോറിലെ കരസേന കോളജില്‍ പരിശീലനം നേടിയിരുന്ന രണ്ട് ഉദ്യോഗസ്ഥരും അവരുടെ വനിത സുഹൃത്തുക്കളും ചേര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് യാത്രയ്ക്ക് പോയത്. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ എട്ടംഗം സംഗം ഇവരെ വളഞ്ഞു. തോക്കും കത്തിയും വടികളുമായി എത്തിയ സംഘം കരസേന ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പണവും ആഭരണങ്ങളും മോഷ്ടിച്ചു. ഒരു വനിത ഉദ്യോഗസ്ഥയെ പിടിച്ചുകൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ സംഘര്‍ഷാവസ്ഥ പിരിധിവിട്ടു. കരസേന ഉദ്യോഗസ്ഥരില്‍ ഒരാള്‍ യൂണിറ്റില്‍ മടങ്ങിയെത്തിയാണ് വിവരം പങ്കുവച്ചത്. സൈനിക വാഹനങ്ങളും പൊലീസ് വാഹനങ്ങളും കുതിച്ചെത്തുന്നത് കണ്ട അക്രമികള്‍ ഓടിരക്ഷപ്പെട്ടു. 10 ലക്ഷം ആവശ്യപ്പെട്ട് സംഘം തട്ടിക്കൊണ്ടുപോയ യുവതിയെയാണ് കൂട്ടബലാല്‍സംഗം ചെയ്തത്.