തിരുവോണനാളില്‍ കൊച്ചി എളമക്കരയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ നടുറോഡിൽ മരിച്ച നിലയില്‍ കണ്ടെത്തി. മരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന ഇടപ്പള്ളി കൂനംതൈ സ്വദേശി പ്രവീണാണ് മരിച്ചത്. മരോട്ടിച്ചുവട് ഷാപ്പിന് സമീപം ഇന്ന് വെളുപ്പിനാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകമെന്നാണ് പ്രാഥമിക സൂചന. പ്രവീണിന്‍റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളാണ് കൊലപാതകമെന്ന് സംശയിക്കാന്‍ കാരണം. മൃതദേഹത്തിന് സമീപത്ത് നിന്ന് പട്ടികയും കണ്ടെത്തിയിട്ടുണ്ട്. പരിസരത്ത് കൂട്ടം ചേര്‍ന്ന് മദ്യപിച്ചതിന്‍റെ ലക്ഷണങ്ങളും പൊലീസ് പരിശോധനയില്‍ കണ്ടെത്തി.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് പ്രവീണിന്റെ മരണമെന്നാണ് സൂചന. ഡിസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.