tamilnadu-waste-3

തമിഴ്നാട്ടില്‍ ആശുപത്രി മാലിന്യം തള്ളിയ കേസില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റില്‍.  കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, ലോറി ഉടമ ചെല്ലത്തുറൈ എന്നിവരാണ് അറസ്റ്റിലായത്.  കേസില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. 

 

അതേസമയം  തിരുനെല്‍വേലിയില്‍ തള്ളിയ ആശുപത്രി മാലിന്യം  നീക്കം ചെയ്യാൻ സർക്കാർ നടപടി തുടങ്ങി.  ക്ലീന്‍ കേരള കമ്പനി ഉദ്യോഗസ്ഥരും തിരുവനന്തപുരം നഗരസഭ ജീവനക്കാരും ഇന്ന് തിരുനല്‍വേലിയില്‍ എത്തും.  തിരുനല്‍വേലിയിലെ മാലിന്യം തള്ളലിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു.

ENGLISH SUMMARY:

Two more people, including a Malayali, have been arrested in the hospital waste dumping case in Tamil Nadu.