train-journey-arrest

TOPICS COVERED

ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർഥിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്ന പരാതിയിൽ അൻപതുകാരൻ അറസ്റ്റിൽ. പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പതിമൂന്നുകാരന് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതെന്നു പൊലീസ് അറിയിച്ചു. കുട്ടി മറ്റൊരു കംപാർട്ട്മെന്‍റിലേക്ക് ഓടിയാണു രക്ഷപ്പെട്ടത്. ഇതിനിടെ ഷൊർണൂർ ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെട്ടാണു കുട്ടി പരാതിയുമായി റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഉമ്മറിനെ പൊലീസ് കയ്യോടെ പിടികൂടി. ഷൊർണൂർ റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.