kottarakkara-snake

TOPICS COVERED

പാമ്പുകടിയേറ്റ് എത്തിച്ച യുവാവ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. ഓടനാവട്ടം സ്വദേശി നിഥിനാണ് വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെ പാമ്പുകടിയേറ്റത്. ചികിത്സ നിക്ഷേധിച്ചില്ലെന്നും ഹൃദയസ്തംഭനമാണ് മരണകാരണമെന്നും അശുപത്രി അധികൃതർ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഇന്ന് പുലർച്ചെയാണ് ഓടനാവട്ടം സ്വദേശി നിഥിന് പാമ്പിന്‍റെ കടിയേറ്റത്. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിൽ തുടരുന്നതിനിടെ നിഥിൻ മരിച്ചു. ശരീരത്തിലെ വിഷാംശം ഒഴിവാകുന്നതിനുള്ള കുത്തിവെയ്പ്പിന് നിഥിനെ വിധേയനാക്കിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

പക്ഷേ നിഥിന് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ആരോപണം. ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും  പ്രതിഷേധവുമായി എത്തി. 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകാനായി ബന്ധുക്കൾ ആംബുലൻസ് എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ വൈകിപ്പിച്ചതായാണ് ആരോപണം. പ്രതിഷേധം ശക്തമായതോടെ കൊട്ടാരക്കര പൊലീസ് സ്ഥലത്ത് എത്തി. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. 

അതേസമയം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസാ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനുള്ള കുത്തിവെയ്പ്പ് നിഥിന് നൽകിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നും അധികൃതർ അറിയിച്ചു.