gancha-prathikal

TOPICS COVERED

മോഷ്ടിച്ച ബൈക്കുമായി കഞ്ചാവു കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരാണ് ഷൊർണൂർ പൊലീസിന്‍റെ പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ജൂലൈ 27 ന് വൈകിട്ടാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത്  നിർത്തിയിട്ടിരുന്ന തത്തമംഗലം ചെമ്പകശേരി സ്വദേശി വിജുവിനന്‍റെ ബൈക്ക് മോഷണം പോയത്. വിജു പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ഷൊർണൂർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണമാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ടു ഷൊർണൂർ കൊച്ചിപ്പാലത്തിന് താഴെ വച്ച് 1.2 കിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത്. മോഷണം പോയ ബൈക്കും ഇവരിൽ നിന്നും വീണ്ടെടുത്തു. 

അഭിജിത്തിന്‍റെ പേരിൽ എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ  മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പിയിൽ മണ്ണുമാന്തി ഓപ്പറേറ്റർ ജോലിക്കായാണ് അഭിജിത്ത് എത്തിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ രവികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.