TOPICS COVERED

സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷിനുവിന്‍റെ മരണത്തിൽ ദുരൂഹതയന്ന് സഹോദരങ്ങൾ. ഇത് സംബന്ധിച്ച് ഇവർ എറാണാകുളം പൊലീസിൽ പരാതി നൽകി. ശരീരത്തിൽ മർദിച്ചതിൻ്റെയും മുറിവേറ്റതിൻ്റെയും പാടുകൾ ഉണ്ടെന്ന് ബന്ധുക്കൾ.  ഹോട്ടലിൽ ഷാനു അവശ നിലയിൽ കിടക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.

സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരം സ്വദേശിയായ ഷാനു കഴിഞ്ഞ 10 ദിവസത്തിലേറെയായി ഇവിടെ താമസിച്ചു വരുകയായിരുന്നു.  നേരത്തെ നടിയുടെ ബലാത്സംഗ പരാതിയിൽ ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2018ൽ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്തെന്നായിരുന്നു നടിയുടെ പരാതി.