പാലായിൽ യുവാക്കളെ ഇടിച്ചിട്ട ശേഷം ഓടിപ്പോയ ലോറി ഡ്രൈവർ കീഴടങ്ങി. അടൂര്‍ സ്വദേശി അച്യുതനാണ് പാലാ പൊലീസിൽ കീഴടങ്ങിയത്.. നാട്ടുകാർ ഒച്ച വെച്ചിട്ടും യുവാക്കളുടെ കാലിലൂടെ വാഹനം കയറ്റി ഇറക്കിയ അച്യുതൻ നിർത്താതെ പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ആർ. വി ജംഗ്ഷനിൽ ഇറക്കം ഇറങ്ങിവന്ന ലോറിയാണ് കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ ബൈക്കിൽ ഇരുന്ന രണ്ട് യുവാക്കളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത്.. നാട്ടുകാർ ഒച്ചവച്ച വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. പാലാ സ്വദേശികളായ അലനും നോബിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് 8 കിലോമീറ്റർ ഉരച്ചുകൊണ്ടുപോയി മരങ്ങാട്ടുപള്ളിയിലെത്തിയാണ് വാഹനം ഇടിച്ചു നിന്നത്. എറണാകുളം സ്വദേശിയുടേതാണ് വാഹനം. പാലാ സ്റ്റേഷനിൽ കീഴടങ്ങിയ 29 വയസ്സുകാരനായ അച്യുതൻ കുറ്റം സമ്മതിച്ചു.. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ അലനും നോബിയും ആരോഗ്യസ്ഥിതി വീണ്ടെടുത്തു വരികയാണ്. എറണാകുളം സ്വദേശിയുടെ ലോറിയിലെ ജീവനക്കാരനായിരുന്നു അച്യുതൻ.. മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും നിർത്താതെ പോയതിനുമാണ് അച്യുതനെതിരെ കേസെടുത്തിരിക്കുന്നത്.