മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്‍റെ ആറാംനിലയില്‍ നിന്ന് വീണ് കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മുറിയിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ നോക്കി നിന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നു. അസ്വാഭാവിക മരണത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു. കുടുംബത്തിനൊപ്പം മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുട്ടി.