tamil-nadu-temple-priest-gi

തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പൂജാരി പീഡിപ്പിച്ചതായി പരാതി. പെരിയകുളം ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി തിലകര്‍ക്കെതിരെ പോക്സോ കേസെടുത്തു. മിഠായി നല്‍കി മൂന്ന് കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെ വൈകിട്ട് ക്ഷേത്രമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന രണ്ട് ആണ്‍കുട്ടികളേയും ഒരു പെണ്‍കുട്ടിയേയുമാണ് 70കാരനായ തിലകര്‍ പീഡിപ്പിച്ചത്. 

മിഠായി നല്‍കി ക്ഷേത്രത്തിനകത്തേക്ക് വിളിച്ചായിരുന്നു പീഡനം. ഭയന്ന പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് കാര്യങ്ങള്‍ െവളിപ്പെടുത്തി. ഇതോടെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവര്‍ ക്ഷേത്രപരിസരത്ത് തടിച്ച്കൂടി. ആക്രമണം ഭയന്ന പൂജാരി ക്ഷേത്രം പൂട്ടി അതിനകത്ത് ഒളിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പെരിയകുളം പൊലീസ് പൂജാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

അതിക്രമത്തിന് ഇരയായ കുട്ടികളുടെ ബന്ധുക്കള്‍ പൂജാരിയെ ആക്രമിക്കാനും ശ്രമിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിലകര്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.