thrissur-atm-robbery-lorry-and-car

TOPICS COVERED

കവർച്ചയ്ക്ക് രണ്ട് മണിക്കൂർ ശേഷം കാർ നേരെ ലോറിയിലേക്ക്, എളുപ്പത്തിൽ പിടിക്കപ്പെടാതിരിക്കാനുള്ള വഴികളെല്ലാം ഒരുക്കിയാണ് എടിഎം കൊള്ളക്കാർ കേരളത്തിൽ കവർച്ചയ്ക്കെത്തിയത്. സംഘം കവർച്ച നടത്തിയ എടിഎമ്മുകൾ 26 കിലോമീറ്റർ പരിധിയിലുള്ളവയാണ്. അതിനാൽ തന്നെ ശ്രദ്ധപെട്ടന്ന് എത്താതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും സംഘത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായി. 

Also Read: വെറും 40 മിനിറ്റ്, 65 ലക്ഷവുമായി കാര്‍ കണ്ടെയ്നറിലേക്ക്; സിനിമയെ വെല്ലും കവര്‍ച്ച

പുലർച്ചെ 2.30 ന് തൃശൂർ മാപ്രാണത്താണ് സംഘത്തിന്റെ ആദ്യ ഓപ്പറേഷൻ. പത്ത് മിനിറ്റ് വ്യത്യാസത്തിൽ പൊലീസ് കൺട്രോൾ റൂമിൽ കവർച്ച വിവരമെത്തുന്നു. ശ്രദ്ധ മാപ്രാണത്തേക്ക് തിരിയുമ്പോഴാണ് സംഘം തൃശൂർ നഗരത്തിലെത്തിയത്. 3.02 നാണ് തൃശൂർ- ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ കവർച്ച നടന്നത്. ശേഷം നേരെ പോയത് വടക്കാഞ്ചേരി വഴി കോലഴിയിൽ. കോലഴിയിൽ നിന്ന് പുലർച്ചെ 3.30 ഓടെ കവർച്ച നടത്തി സംഘം രക്ഷപ്പെട്ടു. 

 

കവർച്ചയ്ക്ക് ശേഷം മടത്തറ വഴിയാണ് കൊള്ളസംഘം മണ്ണൂത്തി ദേശിയപാതയിലേക്ക് എത്തിയത്. ദേശിയപാതയിൽ നിർത്തിയിട്ടിരുന്ന കണ്ടെനർ ലോറിയിലേക്ക് കറോടിച്ച് കയറ്റി. ദേശിയപാതയിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാതിനാൽ ഇത് ആരും ശ്രദ്ധിച്ചില്ല. പിന്നീട് ഈ കണ്ടെയ്നൽ ലോറി വഴിയാണ് കൊള്ളസംഘം രക്ഷപ്പെട്ടത്. 

Also Read: എടിഎം കവര്‍ച്ചാ സംഘം തമിഴ്നാട്ടില്‍ പിടിയില്‍; ഏറ്റുമുട്ടലിനിടെ ഒരു പ്രതി കൊല്ലപ്പെട്ടു

പന്നിയങ്കര ടോൾ പ്ലാസ അടക്കം പൊലീസ് തിരച്ചൽ ശക്തമാക്കിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതിന് കാരണമായത് പ്രതികളുടെ സഞ്ചാര രീതിയായിരുന്നു. പുലർച്ചെ രണ്ടിനും നാലിനും ഇടയിലുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നിലും സംഘം സഞ്ചരിച്ച വെള്ള ക്രെറ്റ കാർ കണ്ടെത്താനായില്ല. അതിനാൽ തന്നെ എളുപ്പത്തിൽ കേരള പൊലീസിന്റെ നിരീക്ഷണ വലയം ഇല്ലാതാക്കാൻ കൊള്ളസംഘത്തിനായി. 

നമാക്കലിൽ സഞ്ചരിച്ച കണ്ടെയ്നർ ലോറി അപകടമുണ്ടാക്കുയും നിർത്താതെ പോവുകയുമായിരുന്നു. നാട്ടുകാരമായി തർക്കമുണ്ടായിതിനെ തുടർന്ന് പൊലീസ് എത്തിയതോടെയാണ് സംഘം പിടിയിലാകുന്നത്. ലോറി ഡ്രൈവറെ കൂടാതെ സംഘത്തിൽ ആറു പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന.