മൈക്രോഫിനാൻസ് സംഘത്തിന്‍റെ തുടർച്ചയായ ഭീഷണിമൂലം തൃശൂർ വിയ്യൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിൽ തൂങ്ങിമരിച്ചു. നാൽപത്തിരണ്ടുകാരനായ രതീഷ് ആണ് ജീവനൊടുക്കിയത്. ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
തൃശൂർ വിയ്യൂർ സ്വദേശിയായ രതീഷ് ആണ് തൂങ്ങിമരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. വിവിധ മൈക്രോഫിനാൻസ് സംഘങ്ങളിൽ നിന്ന് പണം കൊള്ളപലിശയ്ക്കു വായ്‌പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഇത്തരം സംഘങ്ങൾ വീട്ടിൽ എത്തിയും ഫോണിലും 2 ഭീഷണിപ്പെടുത്തിയിരുന്നു. ഓട്ടോ വാങ്ങിയതും വായ്പ്‌പയെടുത്താണ്. വണ്ടിയുടെ തിരിച്ചടവ് മുടങ്ങിയതോടെ ഓട്ടോയുടെ ടെസ്‌റ്റും മുടങ്ങി. ഈ ഓട്ടോയാകട്ടെ മോട്ടോർ വാഹന നിയമം ലംഘിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. കുടുംബശ്രീ സംഘങ്ങളിൽ നിന്ന് വായ്‌പയെടുത്തിരുന്നതായും കുടുംബാംഗങ്ങൾ പ്രതീകരിച്ചു.
ഭീഷണിപ്പെടുത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.