തൃശൂരില്‍ രണ്ടു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശികളായ അഞ്ചു പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഇനിയും പിടിയിലാകാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി..ദേശീയപാതയില്‍ സ്വര്‍ണവും കുഴല്‍പ്പണവും കവര്‍ച്ച നടത്തുന്ന സംഘമാണിവര്‍. തട്ടിയെടുത്ത സ്വര്‍ണം ഭാഗികമായി കണ്ടെടുത്തു. അഞ്ചു പേരെ കൂടി പിടികൂടാനുണ്ട്. ഒല്ലൂര്‍ എ.സി.പി : എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്