pooyapally-crime

TOPICS COVERED

കൊല്ലം പൂയപ്പള്ളിയിൽ കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍  കെട്ടിട നിർമാണ തൊഴിലാളിയായ മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. പൂയപ്പളളി മുള്ളു കാട്ടിൽ വാടകക്ക് താമസിക്കുന്ന മുഖത്തല സ്വദേശി വീനീത് ആണ്  പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കഴിഞ്ഞ ഞായർ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പൂയപ്പളളി മുള്ളു കാട്ടിൽ വാടകക്ക് താമസിക്കുന്ന മുഖത്തല സ്വദേശിയായ  27 വയസുള്ള വീനീതും സമീപവാസിയായായ ബേബി എന്നു വിളിക്കുന്ന ലാലുവുമായാണ് തര്‍ക്കം ഉണ്ടായത്. വിനീതിന്റെ കൈയിൽ നിന്നും ലാലു പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.  തുടർന്ന് വിനീത്, ലാലുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു.  വയറിന് ഗുരുതര പരുക്കേറ്റ ലാലു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ വിനീതിനെ പൂയപ്പള്ളി പൊലീസ് തിരുവനന്തപുരം അമ്പൂരിയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.