സഹസംവിധായികയെ പീഡിപ്പിച്ച കേസില്‍ സംവിധായകനും സഹസംവിധായകനുമെതിരെ കേസെടുത്ത് മരട് പൊലീസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയില്‍ സംവിധായകന്‍ സുരേഷ് തിരുവല്ല, സഹസംവിധായകന്‍ വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് പരാതി. അതിജീവിതയുടെ സുഹൃത്തായ സഹസംവിധായകന്‍ വിജിത്ത് വിജയകുമാറാണ് കേസിലെ ഒന്നാംപ്രതി. ജൂലൈയില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്‍റെ കണ്ണിെയന്നും യുവതി ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തേക്കും
വിജിത്താണ് അതിജീവിതയെ സംവിധായകന്‍ സുരേഷിന് പരിചയപ്പെടുത്തുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് അഡ്ജസ്റ്റ്മെന്‍റ് ആവശ്യപ്പെട്ടതോടെ യുവതി വിജിത്തിനോട് പരാതിപ്പെട്ടു. ഇതോടെയാണ് യുവതിയെ വിവാഹം ചെയ്യാമെന്ന് വിജിത്ത് വാഗ്ദാനം നല്‍കുന്നത്. ജൂലൈയില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്‍റെ കണ്ണിെയന്നും യുവതി ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തേക്കും.