കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പനംകുന്നില്‍ ശ്രീധരനാണ് ഭാര്യ സുനിതയെ വെട്ടിയ ശേഷം വീടിന് മുമ്പില്‍ തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഭാര്യയുടെ പുറത്ത് വെട്ടുകയുമായിരുന്നു.
രക്തം വാര്‍ന്ന് സുനിത അടുത്ത വീട്ടിലേക്ക് ഓടിയപ്പോഴാണ് ശ്രീധരന്‍ തൂങ്ങി മരിച്ചത്. സുനിത പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. ശ്രീധരന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)