mukkam-aresst

TOPICS COVERED

കോഴിക്കോട് മുക്കത്ത് 14 കാരിയെ കാണാതായ കേസിലെ പ്രതി ബൈക്ക് മോഷണ കേസിൽ റിമാന്‍റിൽ.ഇടുക്കി പീരുമേട് സ്വദേശി അജയിയെയാണ് താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.ഓമശ്ശേരി വേനപ്പാറയിൽ നിന്നും അജയ് ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങളും  മുക്കം പൊലീസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മുക്കത്തു നിന്നു 14 വയസുകാരിയെ കാണാതായ ‍കേസില്‍ കസ്റ്റിഡിയിലായ അജയിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണ വിവരങ്ങള്‍ പുറത്തുവന്നത്.കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസിൽ 3 വർഷം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി.കോഴിക്കോട്,എറണാകുളം,ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് ബൈക്ക് മോഷ്‌ടിച്ച കേസുകളിലും പ്രതിയാണ്.14 കാരിയുടെ സഹോദരന്‍റെ  സുഹൃത്തായ പ്രതി വീട്ടിൽ എത്തി സൗഹൃദം സ്ഥാപിച്ചായിരുന്നു പെൺകുട്ടിയെ ഒക്ടോബർ അഞ്ചാം തീയതി കടത്തി കൊണ്ടു പോയത്.പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇരുവരെയും ആർ പി എഫ് പിടികൂടുകയായിരുന്നു. തുടർന്ന് മുക്കം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അജയിയുടെ മോഷണ വിവരങ്ങൾ പുറത്തു വന്നത്.