muskan-father

കഴിഞ്ഞ ദിവസമാണ് കോതമംഗലം നെല്ലുക്കുഴിയില്‍ ആറുവയസുകാരി മുസ്‌കാനെ രണ്ടാനമ്മ കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത്. രണ്ടാനമ്മ അനീഷയ്ക്ക് കുഞ്ഞിനോട് ദേഷ്യമുണ്ടായിരുന്നെങ്കിലും കൊല്ലുമെന്ന് കരുതിയിരുന്നില്ലെന്ന് പിതാവ് അജാസ് ഖാന്‍ പൊലീസിനോട്. ഇന്നു രാവിലെ 11 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദില്‍ മുസ്കാനെ കബറടക്കി. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്നു വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നറിയാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

aneesha-muskan

കുട്ടിയുടെ പിതാവ് അജാസിനു കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. രണ്ടു മക്കളെയും അനീഷ തല്ലാറുണ്ടായിരുന്നെന്നും അജാസ് ഖാന്‍ പറഞ്ഞു. കുഞ്ഞിനെ ഉപദ്രവിക്കരുതെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയല്‍ക്കാരും തന്നോട് പറഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്തിയ രാത്രി താന്‍ വീട്ടിലെത്തിയിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയില്ല. കുഞ്ഞ് ഉറങ്ങുകയാണെന്ന് കരുതി. വീണ്ടും പണി സ്ഥലത്തേക്ക് പോയി തിരിച്ചുവന്നത് ഒരു മണിക്കാണ്. അപ്പോഴും മകള്‍ ഉറങ്ങുകയാണെന്നുതന്നെ വിചാരിച്ചു. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേല്‍ക്കുന്നില്ലെന്നു പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് ഖാന്‍ പറഞ്ഞു.

അനീഷ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. കോടതി യുവതിയെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അനീഷയുടെ ബാധ മാറ്റാമെന്ന് വാഗ്ദാനം ചെയ്ത നെല്ലിക്കുഴി സ്വദേശി നൗഷാദിനെതിരെ ദുർമന്ത്രവാദം പ്രചരിപ്പിച്ചതിനു പ്രത്യേക കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 
Six-year-old Muskan from Nellukuzhi, Kothamangalam, was killed by her stepmother:

Six-year-old Muskan from Nellukuzhi, Kothamangalam, was killed by her stepmother. According to the police, the father, Ajaz Khan, stated that although the stepmother, Aneesha, was upset with the child, he did not expect her to commit murder.