തന്നെ കൊന്നിട്ടാണെങ്കിലും എസ് ഐ ആയ തന്‍റെ ഭര്‍ത്താവ് അഭിഷേകിനെ സ്വന്തമാക്കുമെന്ന് പരവൂര്‍ സ്റ്റേഷനിലെ വനിതാ എസ് ഐ ആശ ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി . വനിതാ എസ്ഐയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ യുവതി മനോരമ ന്യൂസിനോട് പങ്കുവച്ചു.
ഇടയ്ക്കിടെ പരവൂര്‍ സ്റ്റഷനിലെ വനിതാ എസ്ഐ ആശ വീട്ടില്‍ വരുമായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ പരിഹാസമായി . ഇടയ്ക്ക് തന്നെ ഭിത്തിയില്‍ചേര്‍ത്തു നിര്‍ത്തി കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. ‘ നിന്നെ കൊന്നു കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റും, മാതാപിതാക്കളോട് പരാതി പറഞ്ഞാല്‍ അവരെ കളളക്കേസില്‍ കുടുക്കും. പൊലീസ് സ്വാധീനമുപയോഗിച്ച് എല്ലാവരെയും കള്ളക്കേസില്‍ കുടുക്കി അകത്താക്കുമെന്നും വനിതാ എസ്ഐ ഭീഷണി മുഴക്കിയാതായി യുവതി പറഞ്ഞു. തന്‍റെ ഭര്‍ത്താവ് ജയിയില്‍ പോകാന്‍ സാധ്യതയുളള ആളാണെന്നും അയാള്‍ പോയിക്കഴിയുമ്പോള്‍ തനിക്ക് അഭിഷേകിനെ ഭര്‍ത്താവായി വേണമെന്നും വനിതാ എസ് ഐ പറഞ്ഞു.
സ്ത്രീധനം ആവശ്യപ്പെട്ടും ഭീഷണിയുണ്ടായിരുന്നു. വീട്ടില്‍ നിന്നും 75 ലക്ഷം കൊണ്ടുവന്നാല്‍ അഭിഷേകിന്‍റെ ഭാര്യയായി തുടരാമെന്നും പറഞ്ഞു. ഒരു ദിവസം തന്‍റെ താലിമാല അഭിഷേക് തന്നെ വലിച്ചു പൊട്ടിച്ചു. തുടര്‍ന്ന് തന്‍റെ മുന്‍പില്‍ നിന്നും ആശയെ ഫോണില്‍ വിളിച്ച് ,അവളുടെ താലി പൊട്ടിച്ചിട്ടുണ്ടെന്നും ഇനി നമുക്ക് ഒന്നിച്ചു ജീവിക്കാമെന്നും അഭിഷേക് പറഞ്ഞെന്നും യുവതി വെളിപ്പെടുത്തി . യുവതിയുടെ പരാതിയില്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലെ വനിതാ എസ്ഐ ആശയ്ക്കെതിരെ പരവൂർ പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ ഭര്‍ത്താവ് വര്‍ക്കല സ്റ്റേഷനിലെ എസ്.ഐ അഭിഷേകിനെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. പരവൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. കുടുംബസമേതം താമസിച്ചിരുന്ന വീട്ടിലെത്തി എസ്.ഐ ആയ ആശ മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. ആശ വീട്ടിൽ വരുന്നതിനെ എതിർത്തതായിരുന്നു കാരണം.