death-train-falling

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്ന് വീണ് തമിഴ്നാട് സ്വദേശി മരിച്ചു. വാതില്‍ക്കല്‍ ഇരുന്ന് യാത്ര ചെയ്ത ആകാശ് (27) എന്ന യുവാവ്  മരിച്ചത്. ഇയാളെ തള്ളിയിട്ടതാണെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മംഗളൂരു– കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ നിന്നാണ് വീണത്. രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. വാതിലില്‍ ഇരുന്ന ആകാശ് ട്രെയിനിടയില്‍പ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിേലക്ക് മാറ്റി. 

 

സംഭവസമയത്ത് ട്രെയിനിലുണ്ടായിരുന്നവരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കണ്ണൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ആകാശ് വാതില്‍ക്കല്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ മാറിയിരിക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി. 

ENGLISH SUMMARY:

A native of Tamil Nadu, named Akash (27), died after falling from a train at the Kozhikode railway station while sitting at the door