TOPICS COVERED

കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇരുപത്തിയെട്ടുകാരനായ ഇർഷാദ് ആണ് കൊല്ലപ്പെട്ടത്. ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം. സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങളായി സഹദിന്റെ വീട്ടിലായിരുന്നു ഇര്‍ഷാദിന്റെ താമസം. രാവിലെ പതിനൊന്നുമണിയോടെ സഹദ് വീടിനുളളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവ് കണ്ടു. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിെല മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത്കാണപ്പെട്ടത്. അത്്ലറ്റായിരുന്ന ഇര്‍ഷാദിന് അടൂർ പൊലീസ് ക്യാംപില്‍ ജോലി ഉണ്ടായിരുന്നുവെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. എംഡിഎംഎ കേസില്‍ സഹദിനെതിരെ കടയ്ക്കല്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.