thodupuzha-attack-3

ഇടുക്കി തൊടുപുഴയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ പ്രവർത്തകരെ മർദ്ദിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മർദ്ദന ശേഷം ഒളിവിൽ പോയ പത്തംഗ സംഘത്തിനായാണ് തിരച്ചിൽ. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

 

തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി ചിത്രീകരണം തുടങ്ങുന്ന മലയാള സിനിമയ്ക്ക് ആർട്ട് വർക്ക് ചെയ്യാനെത്തിയ മൂന്ന് പേരാണ് ക്രൂര മർദനത്തിനിരയായത്. പത്തംഗ സംഘം ഇവർ താമസിച്ചിരുന്ന സ്വകാര്യ ലോഡ്ജിൽ കയറി ആക്രമിക്കുകയായിരുന്നു. പ്രതികൾക്കെതിരെ കലാപഹ്വനം, സംഘം കൂടി ആക്രമിക്കൽ, വധശ്രമം എന്നി വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രതികൾ വലയിലായി കഴിഞ്ഞുവെന്നാണ് സൂചന. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി പഞ്ചവടി പാലം സ്വദേശിയുമായുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മർദ്ദനമേറ്റ ജയസേനൻ, ജിഷ്ണു എന്നിവർ ചികിത്സയിലാണ്. ഇതിൽ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ജയസേനൻ തീവ്ര പരിചരണ വിഭാഗത്തിലാണ്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നാണ് തൊടുപുഴ പൊലീസിന്റെ വിശദീകരണം

Google News Logo Follow Us on Google News

ENGLISH SUMMARY:

Idukki cine artist attack case investigation