എഴുതാൻ മടി കാണിച്ചുവെന്നാരോപിച്ച് അഞ്ചു വയസ്സുകാരെ ക്രൂരമായി തല്ലിച്ചതച്ച അധ്യാപിക പൊലീസില്‍ കീഴടങ്ങി. യുകെജി വിദ്യാർഥിയെ ചൂരൽ കൊണ്ടാണ് അധ്യാപിത തല്ലിയത്. കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ കെജി വിഭാഗം അധ്യാപികയായ സെലിനെതിരെ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

കുട്ടിയുടെ ഇരുകാല്‍മുട്ടിനും താഴെ വടികൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. എന്നാല്‍ സംഭവം ഒത്തുതീര്‍പ്പാക്കാനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച അധ്യാപികയ്ക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ഇവര്‍ ഒളിവില്‍ പോയി.

പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സെലിനെ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇടക്കാല ജാമ്യത്തിൽ വിട്ടു. ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകണമെന്നാണു നിർദേശം. ഇവരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ബോർഡിൽ എഴുതിയതു പുസ്തകത്തിലേക്കു പകർത്തിയെഴുതാൻ അഞ്ചു വയസ്സുകാരൻ വൈകിയെന്നാരോപിച്ച് അധ്യാപിക ക്രൂരമായി കുട്ടിയെ തല്ലിയെന്നാണ് മാതാപിതാക്കളുടെ പരാതി.

ENGLISH SUMMARY: