bus-attack

TOPICS COVERED

കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. 

മാവൂർ ബസ് സ്റ്റാൻഡ് പരിസരത്താണ്  ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. കോഴിക്കോട് - മാവൂർ അരീക്കോട്  റൂട്ടിലോടുന്ന എക്സ്പ്രസ്, നവാസ്കോ എന്നീ ബസുകളുടെ ജീവനക്കാർ തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. മാവൂർ പൊലീസ് എത്തിയാണ് ഇരു കൂട്ടരെയും പിടിച്ചു മാറ്റിയത്. 

തൊഴിലാളികൾക്കെതിരെ കേസെടുത്ത പൊലീസ് രണ്ടു ബസ്സുകളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ചയും മാവൂരിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 

clash between private bus employees in kozhikode mavoor: