kozhikode

TOPICS COVERED

ഡോക്ടർമാരും ജീവനക്കാരും ഒരുമിച്ച് അവധിയെടുത്തതിനാൽ  പത്തനംതിട്ട കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം പൂട്ടിയിട്ടതായി പരാതി. ഡോക്ടർമാർ അവധിയെടുത്താലും പൂട്ടിയിടാൻ പാടില്ലെന്ന് ഡിഎംഒ പറഞ്ഞു. കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.

 

രാവിലെ രോഗികൾ എത്തിയപ്പോഴാണ് വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ടത്. ജീവനക്കാരെയും കണ്ടില്ല. ഡോക്ടർമാർ അവധി ആയതിനാൽ ഓ പി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് നോട്ടിസ് പതിച്ചിരുന്നു. താൽക്കാലിക ജീവനക്കാർ അടക്കം മുപ്പതോളം പേരുണ്ട്. ഡോക്ടർമാർ അവധി ആണെങ്കിൽ കേന്ദ്രത്തിനും  അവധി നൽകുന്നതാണ് രീതിയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. 

പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ജീവനക്കാർ ടൂർ പോയതുകൊണ്ടാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം പൂട്ടിയിട്ടതെന്ന് പരിഹസിച്ചു ബോർഡ് സ്ഥാപിച്ചു. ജീവിതശൈലീരോഗങ്ങൾക്ക് അടക്കം മരുന്നു വാങ്ങാൻ നാട്ടുകാർ എത്തുമെന്നും അടച്ചിടാൻ പാടില്ലായിരുന്നുവെന്നും ഡിഎംഒ പറഞ്ഞു. ഒരു വിഭാഗം ജീവനക്കാർ മാത്രമാണ് വിനോദയാത്ര പോയിരുന്നത്. വിനോദയാത്ര പോയവർ ഇന്ന് തിരിച്ച് ഡ്യൂട്ടിക്ക് എത്തുമെന്ന് കരുതിയാണ് മറ്റുള്ളവർ അവധി എടുത്തത് എന്നാണ് സൂചന.  

Pathanamthitta kadampanad congress protest against primary health center: