മലപ്പുറം വണ്ടൂരിൽ മധ്യവയസ്‌കയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം , അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്ട് കുന്നിലാണ് സംഭവം. അയൽവാസിയായ മൂച്ചിക്കൽ നാസറിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു.

പാലക്കാട്ട് കുന്നിൽ താമസിക്കുന്ന 62 വയസുകാരി കുമ്മഞ്ചേരി പ്രഭാവതിക്കാണ് വെട്ടേറ്റത്. അയൽവാസിയായ മൂച്ചിക്കൽ നാസർ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ പ്രഭാവതിയെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാസർ വീട്ടിൽ കയറി വാതിലടച്ച് , ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് പൊലീസ് എത്തി വീടിന്റെ പിറകിലെ വാതിൽ പൊളിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാസറിനെ ആദ്യം വണ്ടൂർ താലൂക്ക് ആശുപത്രിയിലും, പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.  

മദ്യപിച്ച് എത്തിയ ശേഷം സ്ഥിരമായി ഇയാൾ അയൽവാസികളോട് വഴക്കുണ്ടാക്കുന്നത്  പതിവാണെന്ന്  നാട്ടുകാർ പറയുന്നു. നാസറിനെതിരെ വധശ്രമം ഉൾപ്പെടയുള്ള വകുപ്പുകൾ ചുമത്തി  വണ്ടൂർ പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

woman attacked by man