ചെന്നൈ മഹാബലിപുരത്ത് യുവാവിന് ക്രൂരമർദനം. സ്ത്രീകൾ അടക്കമുള്ളവരാണ് സെക്യൂരിറ്റി ഗാർഡിനെ തല്ലിയത്. മർദനത്തിന്‍റെ വീഡിയോ വൈറൽ ആയതോടെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നോ പാർക്കിങ് ഏരിയയിൽ കാറുമായി പ്രവേശിക്കുന്നത് തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 49 കാരനായ എഴുമലൈ കാറിൽ ഉള്ളവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വണ്ടി മുന്നോട്ട് എടുക്കുകയും ഇയാളെ ഇടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തൊട്ട് പിന്നാലെ കാറിൽ നിന്ന് ഇറങ്ങിയ സ്ത്രീ എഴുമലൈയെ മർദിച്ചു
കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും പുരുഷനും ചേർന്നും മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എഴുമലൈ തിരിച്ച് അടിച്ചതോടെ നിലത്ത് തള്ളിയിട്ട് സംഘം ചേർന്ന് അതിക്രൂരമായി മർദിക്കുകയായിരുന്നു. വീഡിയോ വൈറൽ ആയതോടെ മൂന്നുപേരെ പൊലീസ് പിടികൂടി. പ്രഭു, ഷൺമുഖപ്രിയ, കീർത്തന എന്നിവരാണ് പിടിയിലായത്. എഴുമലൈ അസഭ്യം പറഞ്ഞതിനാലാണ് മർദിച്ചതെന്നാണ് ഇവർ നൽകിയ മൊഴി