TOPICS COVERED

കാസർകോട് കുമ്പളയിൽ കവർച്ച. ഹോട്ടൽ വ്യാപാരിയായ രാമകൃഷ്ണന്‍റെ വീട്ടിൽ നിന്ന് വെള്ളിയാഭരണവും പണവും നഷ്ടപ്പെട്ടു. പെര്‍മുദയിലെ ഹോട്ടല്‍ വ്യാപാരിയായ രാമകൃഷ്ണന്റെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മോഷണം നടന്നത്. ഹോട്ടൽ അടച്ച ശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് വെള്ളിയാഭരണങ്ങളും ഇരുപതിനായിരം രൂപയും വിലപ്പെട്ട രേഖകളും കവര്‍ന്നു. 

2017ലും ഇതേ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Robbery at house; Silver jewelery and money were lost