തിരുവനന്തപുരം വെള്ളറടയില്‍ ബൈക്കിടിച്ച് പരുക്കേറ്റയാളെ സമീപത്തുള്ള മുറിയില്‍ കിടത്തി മരണത്തിലേക്ക് തള്ളിവിട്ട് കടന്നുകളഞ്ഞ പ്രതി പിടിയില്‍. ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവാണ് അറസ്റ്റിലായത്.  അതുലിന്‍റെ ബൈക്കിടിച്ച  വെള്ളറട സ്വദേശി സുരേഷിനെ  റോഡരികിലെ മുറിയില്‍ കിടത്തി പുറമെ നിന്ന് പൂട്ടി  രക്ഷപെടുകയായിരുന്നു.  സെപ്റ്റംബര്‍ 7 നാണ് അപകടം സംഭവിച്ചത്.  മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ സെപ്റ്റംബര്‍ 11നാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ENGLISH SUMMARY:

Vellarada bike accident case accused arrested