പാലക്കാട് ഡി.സി.സി ദേശീയ നേതൃത്വത്തിന് അയച്ച കത്ത് സി.പി.എം ചർച്ചയാക്കുമ്പോൾ വിരുദ്ധ നിലപാടുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി സരിൻ. കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന ഡി.സി.സിയുടെ കത്ത് പ്രചാരണവിഷയമാക്കില്ലെന്ന് പി.സരിന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സരിൻ പറയുന്നതല്ല പാർട്ടി നിലപാടെന്നായിരുന്നു എ.കെ ബാലന്റെ പ്രതികരണം. 

പാലക്കാട്ടെ കത്ത് വിവാദം വിടാൻ സി.പി.എം ഉദ്ദേശിക്കുന്നില്ല, മുരളീധരന്റെ പേര് പറഞ്ഞ ഡി.സി.സിയെ മുഖവിലയ്ക്ക് എടുക്കാതെ രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗമെന്നാണ് സി.പി.എം ആക്ഷേപം. എന്നാൽ സി.പി.എമ്മിനെ വെട്ടിലാക്കുന്ന നിലപാടാണ് കത്ത് വിവാദത്തിൽ പി.സരിന്റേത്.

കത്ത് വിവാദം നിലനിർത്തേണ്ട ആവശ്യം മനസിലാക്കി എ.കെ.ബാലൻ സരിനെ തിരുത്തി, ഒപ്പം മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമാകണമെന്ന അഭ്യർത്ഥനയും. സരിൻ കറകളഞ്ഞ സഖാവാകാൻ സമയം എടുക്കും, അയാൾ സ്വതന്ത്രനാണ് പാർട്ടിയാണ് നിലപാട് പറയുന്നത്. കോൺഗ്രസിൽ ഇങ്ങനെ നാറി മുരളി നിൽക്കരുത് ഇടതു പക്ഷത്തിന്റെ ഭാഗമാകണമെന്ന് ബാലന്റെ ആവശ്യം. 

രാഹുലിനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ ജില്ല നേതൃത്വത്തിന് താല്പര്യമില്ലാത്തുകൊണ്ടാണ് മുരളീധരന്റെ പേര് നിർദേശിച്ചത്.വി ഡി സതീശൻ ആവർത്തിച്ച് കളവ് പറഞ്ഞ് ആരെയാണ് പറ്റിക്കുന്നത്, പാലക്കാട് ഡീലിന് അനുവദിക്കില്ല, കോൺഗ്രസ് വോട്ടും പ്രതീക്ഷിച്ചാണ് സരിനെ സ്ഥാനാർത്ഥി ആക്കിയതെന്നും രാജേഷ്.

ENGLISH SUMMARY:

AK Balan about K Muraleedharan