തിരുവനന്തപുരം വെള്ളറടയില്‍ വാഹനമിടിച്ചയാളെ മുറിയില്‍ പൂട്ടിയിട്ട് കൊന്നെന്ന കേസില്‍ വഴിത്തിരിവ്. മുറിയില്‍ യുവാവിനെ പൂട്ടിയിട്ടത് ബൈക്ക് യാത്രികനല്ലെന്ന് തെളിഞ്ഞു. അപകടശേഷം മരിച്ച സുരേഷും കൂടെയുണ്ടായിരുന്ന സുഹൃത്ത് മനുവും ഒരു മുറിയില്‍ തന്നെയാണ് കിടന്നുറങ്ങിയത്. പരുക്ക് ഗുരുതരമാണെന്ന് ഇരുവരും കരുതിയിരുന്നില്ല. പിറ്റേന്ന് മനു ജോലിക്കുപോയശേഷമാണ് സുരേഷിന്‍റെ മരണം. ആന്തരിക രക്തസ്രാവമാണ് മരണ കാരണം.

സെപ്റ്റംബര്‍ 7ന് രാത്രിയിലാണ് സുരേഷ് ബൈക്ക് ഇടിച്ച് വഴിവീഴുന്നത്. റോഡരികില്‍ വീണ സുരേഷിനെ ബൈക്ക് യാത്രികന്‍ തന്നെ താമസിക്കുന്ന സമീപത്തെ കടമുറിയില്‍ കിടത്തിയിട്ട് പുറത്ത് നിന്ന് മുറി പൂട്ടിയിട്ട് രക്ഷപെടുകയായിരുന്നു എന്നായിരുന്നു ആദ്യം കരുതിയിത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ നാലു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ പിന്നാലെയാണ് കേസില്‍ വന്‍ വഴിത്തിരിവുണ്ടാകുന്നത്. അപകടം നടക്കുമ്പോള്‍ സുരേഷിനൊപ്പം സുഹൃത്ത് മനുവും ഉണ്ടായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കരുതിയില്ല. പിറ്റേന്ന് രാവിലെ മനു എഴുന്നേറ്റ് ജോലിക്കുപോകുകയായിരുന്നു. ആദ്യം പേടിച്ച് പൊലീസിനോട് പറഞ്ഞില്ല. പിന്നീടാണ് മനു മൊഴി നല്‍കുന്നത്. ഇതേതുടര്‍ന്നാണ് സുരേഷിന്‍റെ മരണം കൊലപാതകല്ലെന്ന് തെളിയുന്നത്. നിലവില്‍ സുരേഷിനെ ഇടിച്ച ബൈക്ക് യാത്രികനെ കേസില്‍ നിന്നും ഒഴിവാക്കും. 

ENGLISH SUMMARY:

In the case of a man killed after being locked in a room following a bike accident in Vellarada, Thiruvananthapuram, there has been a turning point. It has been revealed that the person who locked the youth in the room was not the motorcyclist. After the accident, the deceased, Suresh, and his friend Manu were both resting in the same room. They did not think the injuries were serious. Suresh's death was caused by internal bleeding.