kadakkal-case-3

കൊല്ലം കടയ്ക്കലിൽ പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രതി ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുമ്മിൾ വട്ടത്താമര റിജു ഭവനിൽ റിജുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  2021ൽ കടയ്ക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് റിജു. 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസിൽ വിചാരണ നടന്നുവരികയാണ്. എന്നാല്‍ റിജു കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് റിജുവിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ റിജു സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം കൈവശം ഉണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് റിജു. 

 

വീണ്ടും ജയിലിൽ കിടക്കാൻ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണ് താൻ കഴുത്തു മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചതെന്നു റിജു പൊലീസിനോട് പറഞ്ഞു. കടയ്ക്കൽ പൊലീസ് ഉടന്‍തന്നെ റിജുവിനെ താലൂക്ക് എത്തിച്ചിരുന്നു. കഴുത്തിന് 12 തുന്നലുകൾ ഇട്ടു. ചികില്‍സ നല്‍കിയ ശേഷം മറ്റുള്ള നിയമ നടപടികൾ പൂർത്തിയാക്കി റിജുവിനെ കടയ്ക്കൽ കോടതിയിൽ  ഹാജരാക്കി.  കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

At the police station, the accused cut his throat with a blade