ഓൺലൈൻ ആപ്പിൽ റജിസ്റ്റർ ചെയ്താൽ തൊഴിലും സ്ഥിരവരുമാനവും ലഭിക്കും എന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയതായി പരാതി. ആലപ്പുഴ തുറവൂർ വളമംഗലത്താണ് തട്ടിപ്പ് നടന്നത് തട്ടിപ്പിന് ഇരയായ 83 പേർ കുത്തിയതോട് പൊലീസിൽ പരാതി നൽകി. എ‌എസ്‌ഒ എന്ന ആപ്പിൽ റജിസ്റ്റർ ചെയ്താൽ മൂന്നു പദ്ധതികളിലൂടെ പണം ലഭിക്കും എന്നു വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത് സ്ത്രീകളെയും നിർധന കുടുംബത്തിൽപ്പെട്ടവരെയുമാണ് ഇതിൽ കണ്ണികളാക്കിയത്. തുറവൂർ വളമംഗലം സ്വദേശി ജെൻസിക്കെതിരെയാണ് 83 പേർ കുത്തിയതോട് പൊലിസിൽ പരാതി നൽകിയത്.

19,780 രൂപ മുൻകൂറായി അടച്ചാൽ ആപ് ഉപയോഗിക്കാം ഒരു തവണ ആപ്പിൽ പ്രവേശിച്ചാൽ 38 രൂപ കിട്ടും. ഒരു ദിവസം 20 തവണ ആപ് ഉപയോഗിക്കാം 780 രൂപയോളം കിട്ടുമെന്നാണ് വാഗ്ദാനം മൂന്നു മാസത്തിനിടെ നൂറുകണക്കിന് ആൾക്കാരാണ് ആപ്പിനായി പണം അടച്ചത്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം രൂപ ലഭിച്ചവരുണ്ട്. എന്നാൽ പിന്നീട് ചേർന്നവർ തട്ടിപ്പിനിരയായി. വൻതോതിൽ പലിശ വാഗ്ദാനം ചെയ്തും പണം തട്ടിയെടുത്തു.

കമ്പനി ബെംഗളുരുവിൽ ആണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ അന്വേഷിച്ചപ്പോൾ ഓഫീസ് കണ്ടെത്താനായില്ല. കൊല്ലം സ്വദേശിനിയായ ജെൻസി തുറവൂരിൽ വിവാഹം കഴിച്ചെത്തിയതാണ് എ.എസ് ഒ ആപ്പിന്റെ പേരിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പരാതിക്കാർ പറയുന്നു.

ENGLISH SUMMARY:

Extorting money by offering jobs through online apps; 83 people filed complaints