കൊല്ലം പുത്തൂരില്‍ ഭര്‍തൃമാതാവിനെ കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ. പൊങ്ങൻപാറയിൽ രമണിയമ്മയെ കൊന്ന കേസിലാണ് മരുമകള്‍ ഗിരിതകുമാരിക്ക് കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 

കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന രമണിയമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചാണ് കൊലപ്പെടുത്തിയത്. വീടിനടുത്തുളള യുവാവുമായുളള ബന്ധം ഭര്‍തൃമാതാവ് കണ്ടതിന്റെ വിരോധത്തിലായിരുന്നു കൊലപാതകം. 2019 ‍ഡിസംബര്‍ പതിനൊന്നിനായിരുന്നു കൊലപാതകം. 

ENGLISH SUMMARY:

Mother in law murder case daughter in law sentenced to life imprisonment